രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; ഹൈക്കോടതി ഡിവഷന് ബെഞ്ചിന്റേതാണ് വിധി.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ. ഹൈക്കോടതി ഡിവഷന് ബെഞ്ചിന്റേതാണ് വിധി. പി.ജെ ജോസഫിന്റെ അപ്പീല്‍ കോടതി തള്ളി. കേരള കോണ്‍ഗ്രസിന്റെ നിലപാട് തെളിഞ്ഞു. ഹൈക്കോടതി വിധി കേരള കോണ്‍ഗ്രസ് എമ്മിന് കരുത്താകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടില ചിഹ്നം നല്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഡിവിഷന് ബെഞ്ചില്‍ പിജെ ജോസഫ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പരിഗണിച്ച കോടതി പിജെ ജോസഫിന്റെ ആവശ്യങ്ങള്‍ തള്ളുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് തന്നെയെന്ന് ഉത്തരവിട്ടു.
കഴിഞ്ഞ നവംബര്‍ 20നായിരുന്നു ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് പിജെ ജോസഫ് അപ്പീലുമായി കോടതിയെ സമീപിച്ചത്.
Photo Courtesy : Google/ images are subject to copyright