സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍.

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍.

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം. കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ കേരളത്തില്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കി. ഒരു പരിശോധനയ്‌ക്ക് 448 രൂപയായിരിക്കും ചാര്‍ജ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ഇത്രയും ചെറിയ ചാര്‍ജ്ജിന് ലഭ്യമാകുമ്പോള്‍ പരിശോധന നടത്താന്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം വെെകുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍നിന്നുളളവര്‍ക്ക് പ്രവേശനം നല്‍കൂവെന്ന് മഹാരാഷ്ട്ര, കര്‍ണാടക മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഒഡീഷ പശ്ചിമ ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാന്‍ സൗകര്യം ലഭിക്കുന്നത് യാത്രക്കാര്‍ക്കും ആശ്വാസകരമായിരിക്കും.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.