9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ചതായി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍.
പത്താം ക്ലാസ് ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ചതായി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
ഉപരിപഠനത്തില്‍ നിര്‍ണായകമായ പത്താംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓള്‍പാസ് നല്‍കാനുള്ള തീരുമാനം വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം.
ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കിൻ്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കുക.
Photo Courtesy : Google/ images are subject to copyright