പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കവിയ്ക്ക് പുറമേ ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമാണ് അദ്ദേഹം. അദ്ദേഹം ഏറെ നാളായി മറവിരോഗം ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തൈക്കാട്ടെ ശ്രീവല്ലി ഇല്ലത്തു വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. എഴുത്തില്‍ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കിയും ആദരിച്ചിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. എഴുത്തച്ഛന്‍ പുരുസ്‌ക്കാരം, വള്ളത്തോള്‍ പുരസ്‌ക്കാരം വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ സ്‌നേഹിച്ച കവിയായിരുന്നു അദ്ദേഹം.

തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2 നാണ് ജനിനം. കോഴിക്കോട്, കൊല്ലം ,പട്ടാമ്ബി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം , ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.

പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എന്‍.എ.,അലകടലും നെയ്യാമ്ബലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകള്‍ സസ്യലോകം,ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്.കൂടാതെ പുതുമുദ്രകള്‍,ദേശഭക്തികവിതകള്‍,വനപര്‍വ്വം,സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്ബാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.

സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം ഉജ്ജയിനിയിലെ രാപ്പകലുകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച്‌ ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു.. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.

ഭൂമിഗീതങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1979), മുഖമെവിടെയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് (1983), ഉജ്ജയിനിയിലെ രാപകലുകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1994,) ആശാന്‍ പുരസ്കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്കാരം (2010), വള്ളത്തോള്‍ പുരസ്കാരം (2010), വയലാര്‍ അവാര്‍ഡ് (2010), ചങ്ങമ്ബുഴ പുരസ്കാരം (1989) ഉള്ളൂര്‍ അവാര്‍ഡ് (1993), സാഹിത്യകലാനിധി സ്വര്‍ണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം (2008), എഴുത്തച്ഛന്‍ പുരസ്കാരം (2014) എന്നിങ്ങനെയാണ് പുരസ്ക്കാരങ്ങള്‍.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.