ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ്​ താരത്തിന്​ രോഗബാധ സ്ഥിരീകരിച്ചത്​. സചിന്‍ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്​.

മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് ആണെന്നും സച്ചിന്‍ കുറിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഇപ്പോള്‍ സ്വയം വീട്ടില്‍ ക്വാറന്റീനിലാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്കും രാജ്യത്തിനും പിന്തുണ നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നന്ദി പറയുകയാണെന്നും സചിന്‍ കുറിച്ചു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. അഞ്ച് മാസത്തില്‍ ഇത് ആദ്യമായാണ് ഒരു ദിവസത്തെ രോഗബാധ 60,000നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 30നു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ നാളെമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ഷോപ്പിങ് മാളുകള്‍ രാത്രി 8 മുതല്‍ രാവിലെ 7 മണി വരെ അടച്ചിടും. വിമാനയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.