കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: പ്രകടന പത്രിക ഉള്ളടക്കത്തിലൂടെ

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: പ്രകടന പത്രിക ഉള്ളടക്കത്തിലൂടെ

 

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് .തെരഞ്ഞെടുപ്പ് കാലത്ത് കേരളജനത ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രാഷ്ട്രീയപാർട്ടികളുടെ പ്രകടന പത്രികകൾ. ഈ തെരഞ്ഞെടുപ്പുകാലത്ത് വേറിട്ടൊരു പ്രകടനപത്രികയാണ് യൂ ഡി എഫ് പുറത്തിറിക്കിയിരിക്കുന്നത്. ശശിതരൂരിന്റെ നേതൃത്വത്തിൽ ലോകോത്തരപ്രൊഫഷനലുകൾ അടങ്ങിയ സംഘം കേരളം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംവാദം നടത്തി അവരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഇതെല്ലാം സംഗ്രഹിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്.

പ്രകടന പത്രികയിലെ പ്രധാന ഉള്ളടക്കം

1 . പ്രളയദുരിതം മൂലവും കോവിഡ് മഹാമാരികൊണ്ടും കഷ്ടപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 വരെ ഉറപ്പുവരുത്തുന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി കേരളത്തിൽ നടപ്പിലാക്കും. സംസ്ഥാനത്തുനിന്നും ദാരിദ്ര്യം തുടച്ചുനീക്കാനാകും.

2 . 40 വയസ്സുമുതൽ 60 വയസ്സുവരെയുള്ള ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത അർഹരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകും.

3. സംസ്ഥാനത്ത് അർഹരായവർക്ക് പെൻഷൻ ലഭിക്കുന്നതിന് നിയമം നടപ്പിലാക്കും.

4. ക്ഷേമപെൻഷനുകൾ 3000 രൂപയാക്കും. ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ കമ്മീഷൻ രൂപീകരിക്കും.

5. അർഹരായവർക്കെല്ലാം പ്രിയോറിറ്റി റേഷൻ കാർഡ്. എല്ലാ വെള്ളകാർഡ്‌കാർക്കും
5കിലോ സൗജന്യ അരി.

6. അർഹരായ 5 ലക്ഷംപേർക്ക് വീട്. ലൈഫ് പദ്ധതിയിലെ അഴിമതികൾ അന്വേഷിച്ച്,അപാകതകൾ പരിഹരിച്ചുകൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പാക്കും.

7. കാരുണ്യപദ്ധതി പുനഃസ്ഥാപിക്കും.

8. SC/ST വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ഭവനനിർമാണത്തിനായി നൽകുന്ന തുക 6 ലക്ഷമാക്കും.

9. PSCയുടെ സമ്പൂർണ പരിഷ്‌കരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരും. PSC നിയമനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. PSCയിൽ വീഴ്‌ചകൾ വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായുള്ള നിയമം നടപ്പിലാക്കും.

10. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികളുൾപ്പെടെയുള്ള അർഹരായ വ്യക്തികളുടെ കുടുംബങ്ങൾക്കു ധനസഹായം ലഭ്യമാക്കും. കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കും.

11. തൊഴിൽരഹിതരായ ഒരുലക്ഷം യുവതിയുവാക്കൾക്ക് ഇരുചക്രവാഹന സബ്‌സീഡി, ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും.

12. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസം പുനഃരാരംഭിക്കാൻ സഹായം ലഭ്യമാക്കും.

13. സംസ്ഥാനത്തെ ജനങ്ങൾക്ക് തീർത്തും സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ഹോസ്പിറ്റലുകൾ സ്ഥാപിക്കും.

14. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും. നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും, നാളികേരത്തിന് താങ്ങുവില 40 രൂപയാക്കും. എല്ലാ നാണ്യവിളകൾക്കും ഉല്പാദനച്ചിലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.

15. പ്രത്യേക കാർഷികബഡ്ജറ്റ് നടപ്പിലാക്കും. കൃഷിമുഖ്യവരുമാനമായിട്ടുള്ള 5 ഏക്കറിൽ കുറവുള്ള അർഹരായകൃഷികാർക്ക്, 2018 ലെ പ്രളയത്തിനുമുമ്പുള്ള 2 ലക്ഷം വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളും.

16. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾസ്വീകരിക്കും, മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്‌സീഡികൾ ലഭ്യമാക്കും. 18 പട്ടയമില്ലാത്ത തീരദേശനിവാസികൾക്ക് പട്ടയംലഭ്യമാക്കും.

17 സർക്കാർ അറിയിപ്പുപ്രകാരം മത്സ്യബന്ധനത്തിനുപോകാൻ കഴിയാത്ത ദിവസങ്ങളിൽ വേതനം ലഭ്യമാക്കും. മത്സ്യത്തൊഴിലാളികൾക്ക് പ്രേത്യേകഇൻഷുറൻസ് നടപ്പിലാക്കും.

18 KSRTC അടക്കമുള്ള യാത്രാബസുകൾക്കും ഓട്ടോറിക്ഷ തുടങ്ങിയവയ്ക്കും സംസ്ഥാനനികുതിയിൽനിന്നും ഇന്ധനസബ്സീഡിലഭ്യമാക്കും

19 വിദ്യാർത്ഥികൾക്കിടയിലുള്ള ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും, കൂടാതെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനുള്ള പല പദ്ധതികളും നടപ്പിലാക്കും.

20 അർഹതയുള്ള സ്‌പെഷ്യൽ സ്‌കൂളുകൾക്ക് എയിഡഡ് പദവി നൽകും. 30% വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സ്‌കോളർഷിപ്പുകൾ നൽകും.

21 വനിതാസംരംഭകർക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസോടെ പ്രത്യേക വായ്‌പ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

22 പബ്ലിക് ഹെൽത്ത് ഡിപ്പാർട്ടുമെന്റുകൾ സ്ഥാപിക്കും.

23 വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കും.

24 കോവിഡിനാൽ തകർന്നുപോയ ടൂറിസം മേഖലയെ കൈപ്പിടിച്ചുയർത്തുന്ന പ്രത്യേക പാക്കേജ്.

25 തിരുവനന്തപുരം കോഴിക്കോട് മെട്രോ, ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.

26 കുട്ടികൾക്കെതിരെയുള്ള പീഡനകേസുകളിലെ അന്വേഷണത്തിൽ വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തും.

27 കുട്ടികൾക്കെതിരെയുള്ള പീഡനകേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കും.

28 വനവകാശ നിയമം പൂർണ്ണമായും നടപ്പാക്കും.

29 സർക്കാർ ജോലിയില്ലാത്ത ST വിഭാഗത്തിലെ സ്‌ത്രീകൾക്ക് പ്രസവാനന്തരം ആറുമാസകാലം 3000 രൂപയുടെ അലവൻസ് ലഭ്യമാക്കും.

30 കടുത്ത വൈകല്യമുള്ള കുട്ടികളുടെയും കിടപ്പുരോഗികളുടെയും രക്ഷകർത്താക്കളുടെ 2 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ എഴുതിത്തള്ളും

31 വാർഡ്‌തലത്തിൽ UDF ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങൾ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണകേന്ദ്രങ്ങളുടെ സേവനം വാർഡ് തലത്തിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും

32 അഴിമതി സർവ്വതലത്തിലും ഇല്ലാതാക്കും. അതിൻ്റെ ഭാഗമായിട്ട് സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും.

33 സംസ്ഥാനത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതിവരുത്തുന്നതിന് രാജസ്ഥാൻ മാതൃകയിൽ പീസ് ആൻഡ് ഹാർമണി ഡിപ്പാർട്ടമെന്റ് രൂപീകരിക്കും

34 നിരവധി കമ്മീഷനുകളും അന്വേഷണ ഏജൻസികളും സർക്കാരിന്റേതാണ് എന്ന് തെളിവുകൾ നിരത്തി സംശയാതീതമായിട്ട് കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികൾ അനധികൃതമായിട്ട് കൈവശം വച്ചതുമായിട്ടുള്ള ഏകദേശം അഞ്ചരലക്ഷം ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്നഭൂമി നിയമാനുസൃതമായിട്ട് ദളിത്, ആദിവാസികൾ മറ്റു അർഹരായ ഭൂരഹിതർക്ക് നൽകും.

35 സംസ്ഥാനത്ത് 700 രൂപ മിനിമം കൂലി നടപ്പിലാക്കും

36 പഞ്ചായത്തുകൾക്ക് പ്ലാൻറ് ഫണ്ട് തിരിച്ചുപിടിക്കുന്ന LDF സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കും. പ്ളാൻറ് ഫണ്ട് തടസ്സമില്ലാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും

 

 

 

Photo Courtesy : Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.