ഉമ്മന്‍ചാണ്ടിയുടെ മരുമകന് ട്വന്റി 20യില്‍; നടനും സംവിധായകനുമായ ലാലും പാര്‍ട്ടിക്കൊപ്പം.
ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു. ഇന്നു രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ് പ്രഖ്യാപിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. പാര്‍ട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വര്‍ഗീസ് ജോര്‍ജ് പ്രവര്‍ത്തിക്കും. നടന് ലാലും ട്വന്റി 20 യില്‍ ചേര്‍ന്നു. അംഗത്വമെടുത്തതായി അദ്ദേഹം പാര്‍ട്ടി ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ സന്ദേശം വഴി അറിയിച്ചു.
ലാലിനെ ഉപദേശകസമിതി അംഗമാക്കുന്നുവെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. ലാലിന്റെ മകളുടെ ഭര്‍ത്താവും സ്വകാര്യ എയര്‍ലൈന്‍സ് കമ്ബനിയിലെ ക്യാപ്റ്റനുമായ അലന് ആന്റണിയും പാര്‍ട്ടിയില്‍ . അലന് ആന്റണിയെ യൂത്ത് വിങ് പ്രസിഡന്റാക്കാനാണ് പാര്‍ട്ടി തിരുമാനിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright