മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി.

മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി.

മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി. മുംബൈയുടെ സബര്‍ബന്‍ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയത്​. മാര്‍ച്ച്‌​ 31 വരെയാണ്​ ലോക്​ഡൗണ്‍. മിറ ബയാന്ദര്‍ മുനിസപ്പല്‍ കോര്‍പ്പറേഷനാണ്​ ലോക്​ഡൗണ്‍ ഏര്‍​പ്പെടുത്തിയത്​.

അഞ്ച്​ ഹോട്ട്​സ്​പോട്ടുകളില്‍ മാത്രമാണ്​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്ന്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി.

അതേസമയം, മുംബൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌​ ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ സൂചകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും കോവിഡ്​ കേസുകള്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നത്​ കോര്‍പ്പറേഷനെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്​. നിലവില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിലാണ്​ കോര്‍പ്പേറഷന്‍ നീങ്ങുന്നത് .

മഹാരാഷ്​ട്രയിലെ കോവിഡ് നിയ​ന്ത്രണങ്ങള്‍

നാഗ്​പൂര്‍: മാര്‍ച്ച്‌​ 15 മുതല്‍ 21 വരെ ലോക്​ഡൗണ്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍ മാത്രം

ഔറംഗാബാദ്​: വാരാന്ത്യ ദിനങ്ങളില്‍ ലോക്​ഡൗണ്‍. രാത്രിയിലും നിയന്ത്രണം

ജാഗോണ്‍- മാര്‍ച്ച്‌​ 15 വരെ കര്‍ഫ്യൂ

പൂനെയില്‍ രാത്രി 11 മുതല്‍ ആറ്​ വരെ കര്‍ഫ്യു. സ്​കൂളുകളും കോളജുകളും മാര്‍ച്ച്‌​ 31 വരെ അടച്ചിടും. ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി രാവിലെ 10 മുതല്‍ ആറ്​ വരെ മാത്രം

അകോല: വാരാന്ത്യങ്ങളില്‍ സമ്പൂർണ്ണ ലോക്​ഡൗണ്‍

ഒസാമാന്‍ബാദ്​: രാത്രി കര്‍ഫ്യു. ഞായറാഴ്ചകളില്‍ ലോക്​ഡൗണ്‍. മതചടങ്ങുകള്‍ക്ക്​ അഞ്ച്​ പേര്‍ മാത്രം.

നാസിക്​: രാത്രി കര്‍ഫ്യു. വിവാഹങ്ങളില്‍ 30 പേര്‍ മാത്രം. ഹാളുകളില്‍ വിവാഹം അനുവദിക്കില്ല. സ്​കൂളുകള്‍ അടഞ്ഞു കിടക്കും. ഹോട്ടലുകള്‍ക്ക്​ 50 ശതമാനം പേരുമായി രാത്രി ഒമ്പത്​ വരെ പ്രവര്‍ത്തിക്കാം.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.