കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കവർച്ച !
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. വ്യാഴാഴ്ച രാവിലെ ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ചപ്പാത്തി കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 1,92,000 രൂപയാണ് മോഷണം പോയത്.
സംഭവത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Photo Courtesy : Google/ images are subject to copyright