കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ.

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ.

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്രഖാപിച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചീക്കോട്, ചെറുകാവ്, പളളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് ഈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത് മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ല്‍ വ​രും. മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്.

കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്കാണ് ഇത്.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.