കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച 17,282 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ പ്രതിദിന കണക്കിലേക്കാണ് എത്തിയത്.

വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം. സിനിമഹാളില്‍ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് തടസമുണ്ടാകില്ല. ആശുപത്രികളില്‍ നിലവില്‍ കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യായിരത്തിലധികം കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്നും അറിയിച്ചു.

വാരാന്ത്യ കര്‍ഫ്യൂ സമയത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഇ-പാസ് നല്‍കും. ഒരു മുനിസിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റിനു മാത്രമായിരിക്കും അനുമതി. കോവിഡ് വ്യാപനം തടയുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.