മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു.

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു.

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം.

ഭാര്യയും കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

1930ല്‍ ബോംബെയില്‍ ജനിച്ച സോളി സൊറാബ്ജി സെന്റ് സേവ്യേഴ്‌സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1953ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1989-90, 1998-2004 കാലത്ത് അറ്റോര്‍ണി ജനറലായിരുന്നു.

1997ല്‍ യുഎന്‍ പ്രതിനിധിയായി നൈജീരിയയിലും സേവനം അനുഷ്ഠിച്ചു. യുഎന്‍ മനുഷ്യാവകാശ സബ് കമ്മീഷനിലും ന്യൂനപക്ഷ സംരക്ഷണ സബ് കമ്മീഷനിലും ഹേഗ് ആസ്ഥാനമായുള്ള യുഎന്‍ ലോക കോടതിയിലും സേവനം അനുഷ്ഠിച്ചു. 2002ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.