വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രോഗ വ്യാപനത്തിൻ്റെ സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി. നിയന്ത്രണങ്ങള്‍ വോട്ടെണ്ണലിനെ ബാധിക്കാതെയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഭക്ഷണ വിതരണം തുങ്ങിയവ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ സര്‍വീസ് മിതമായ സര്‍വീസുകള്‍ നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ, ഉത്തര്‍പ്രദേശിലും ലോക്ഡോൺ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ മെയ് നാലുവരെ നീട്ടുകയാണ് ചെയ്തത്. കര്‍ണാടകയിലും ഗോവയിലും നിലവില്‍ ലോക്ക്ഡൗണ്‍ തുടരുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright