രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 478 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനമാണ് രാജ്യത്തെ പുതിയ കൊവിഡ് തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ബോധവത്കരണ പരിപാടികള്‍ ഈ മാസം ആറ് മുതല്‍ പതിനാല് വരെ സംഘടിപ്പിക്കും. ദിവസേന കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.