18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികള്‍ക്ക്​ ഭരണഘടന അതിന്​ അവകാശം നല്‍കു​ന്നുണ്ടെന്നും സുപ്രീം കോടതി വ്യക്​തമാക്കി.

സമ്മാനങ്ങള്‍, ഭീഷണി, തുടങ്ങിയവയിലൂടെ രാജ്യത്ത് നി​ര്‍​ബ​ന്ധി​ത​ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അത്​ തടയാന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ കൂടിയായ അഭിഭാഷകന്‍ നല്‍കിയ ഹർജി തള്ളിയാണ്​ കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്​. മന്ത്രവാദം, ആഭിചാര ക്രിയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശസ്തിയും വാര്‍ത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹർജി ആണിത്​. കനത്ത പിഴ ചുമത്തുമെന്നും കോടതി സൂചിപ്പിച്ചതോടെയാണ്​ ഉപാധ്യായ ഹർജി പിന്‍വലിച്ചത്. ഇനിയും ഈ ഹര്‍ജിയുമായി വന്നേക്കരുതെന്നും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശമുണ്ട്. ഈ അവകാശം ഭരണഘടനയില്‍ വ്യക്​തമാക്കിയതിന്​ കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ്​ നരിമാന്‍ ചൂണ്ടിക്കാട്ടി.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.