93-മത് ഓസ്കാര്‍ അകാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം ‘നൊമാഡ്ലാന്ഡ്’.
93-മത് ഓസ്കാര്‍ അകാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം ‘നൊമാഡ്ലാന്ഡ്’. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്കര് ലഭിക്കുന്നത്.
നൊമാഡ്ലാന്ഡ് ചിത്രത്തിലെ ‘ഫേണ്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. പ്രശസ്ത നടന് ആന്റണി ഹോപ്കിന്‍സ് 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. ഹോപ്കിന്സിന്റെ രണ്ടാമത്തെ അകാദമി അവാര്‍ഡ് ആണിത്. നേരത്തെ ‘സൈലന്‍സ് ഓഫ് ദി ലാമ്ബ്സി’ലെ (1992) പ്രകടനത്തിനും അദ്ദേഹത്തിന് ഇതേ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജൂദാസ് ആന്‍ഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമന്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമെറാള്‍ ഫെന്നെല്‍ സ്വന്തമാക്കി.
പരമ്ബരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന് ആയ യൂണിയന് സ്റ്റേഷന് ആയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന് സ്റ്റേഷന് ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊകേഷന്‍ ആയിട്ടുമുണ്ട്.
മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫര്‍ ഹാംപ്റ്റന്, ഫ്ലോറിയന്‍ സെല്ലെര്‍ (ചിത്രം: ദ് ഫാദര്‍). മികച്ച ഛായാഗ്രഹണം: എറിക് മെസേര്‍ഷ്മിറ്റ് (ചിത്രം: മാന്‍ക്).മികച്ച ചിത്രം: നോമിഡ്ലാന്ഡ് സംവിധാനം : ക്ലോളി ചാവോ (നൊമാഡ്ലാന്ഡ്) സഹനടി: യുങ് ജുങ് (മിനാരി) സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ) അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍ ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍ ഒറിജിനല്‍ സ്കോര്‍: സോള്‍ ഒറിജിനല്‍ സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ) ഒറിജിനല്‍ സ്ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍ അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ: ദി ഫാദര്‍ ഛായാഗ്രഹണം: മന്‍ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്: മാ റെയ്നീസ് ബ്ലാക്ക് ബോട്ടം കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്നീസ് ബ്ലാക്ക് ബോട്ടം ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍ സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍ ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്ഞ്ചേഴ്സ്.ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ് വിഷ്വല്‍ ഇഫക്റ്റ്സ്: ടെനെറ്റ്. പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.
Photo Courtesy : Google/ images are subject to copyright