കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും. കോവിഡ് സാഹചര്യം നിലനിന്നിരുന്നെങ്കിലും പരീക്ഷകള്‍ മാറ്റി വെക്കേണ്ട ആവശ്യം ഇല്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കര്‍ശന നിയന്ത്രണത്തിലാണ് തിയറി പരീക്ഷകള്‍ നടക്കുന്നത്.

എന്നാല്‍ സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 25,000 ത്തിന് മുകളിലാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷ നടത്തിപ്പില്‍ ആശങ്കയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കാളും രംഗത്തെത്തിയിരുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 28 ാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാണ് നിലവില്‍ നിദ്ദേശം നല്‍കിയിരുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.