കോവിഡ് പ്രതിരോധം, ജന്മനാടിനൊപ്പം കൈകോർത്ത് മണപ്പുറം ഗ്രൂപ്പ്.

കോവിഡ്  പ്രതിരോധം, ജന്മനാടിനൊപ്പം കൈകോർത്ത് മണപ്പുറം ഗ്രൂപ്പ്.

മഹാമാരിക്കാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ ജന്മനാടിനൊപ്പം കൈകോർത്ത് മണപ്പുറം ഗ്രൂപ്പ് .

എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അഞ്ചുലക്ഷം രൂപയുടെ പോർട്ടബിൾ വെന്റിലേറ്ററുകൾ സംഭവന ചെയ്ത് മണപ്പുറം ഗ്രൂപ്പ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി. മണപ്പുറം ഫൗണ്ടേഷൻ  മാനേജിങ് ട്രസ്റ്റി ശ്രീ. വി. പി. നന്ദകുമാർ എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോക്ടർ അനിതയ്ക്ക് എറണാകുളം എം പി ഹൈബി ഈഡൻ മുൻപാകെ കൈമാറി. പ്രശസ്ത സിനിമാതാരം ശ്രീ അനൂപ് മേനോൻ മുഖ്യസാന്നിധ്യം വഹിച്ചു. എറണാകുളം എംപി ഹൈബി ഈഡൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ശ്രീമതി സുഷമാ നന്ദകുമാർ ചടങ്ങിൽ ആശംസകൾ നൽകി.

ഡോക്ടർ അനിത, ഡോക്ടർ ജുനൈദ് റഹ്മാൻ ,ഡോക്ടർ ജോൺ, എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും വെൻറിലേറ്ററുകൾ ലഭ്യമാക്കിയതിന് നന്ദി പറയുകയും ചെയ്തു. 

മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ഡി ദാസ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് ചീഫ് PRO സനോജ് ഹെർബർട്ട്, സീനിയർ പിആർഒ ശ്രീ അഷ്റഫ്, ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ , കെ സൂരജ് എന്നിവർ പങ്കെടുത്തു.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.