രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിക്കുന്നു..

രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കോഡ് ഉയരത്തിൽ. കേരളത്തിൽ പലയിടത്തും പെട്രോൾ വില ലിറ്ററിന് 95 രൂപയുടെ മുകളിലെത്തി. ഒരു ലിറ്റർ ഡീസലിന് കൊച്ചി നഗരത്തിലൊഴികെ കേരളത്തിലെങ്ങും 90 രൂപയുടെ മുകളിലായി. പെട്രോൾ വില ലിറ്ററിന് മുംബൈയിൽ 100 രൂപ കടന്നു. മുംബൈയിൽ ഡീസൽവില 92 കടന്നു. ചൊവ്വാഴ്ച പെട്രോളിന് 26 പൈസവരെയും ഡീസലിന് 24 പൈസ വരെയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോളിന് 94.33 രൂപയിൽനിന്ന് 94.59 രൂപയായും ഡീസലിന് 89.74 രൂപയിൽനിന്ന് 89.98 രൂപയുമായാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ വിലനിലവാരം.

അസംസ്കൃത എണ്ണയുടെ വിലവർധന ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായി വിലകൂട്ടുന്നത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി വൻതോതിൽ വർധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താൻ കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകാലത്ത് നിർത്തിവെച്ചിരിക്കുകയായിരുന്ന വിലവർധന തിരഞ്ഞെടുപ്പിന് ശേഷവും തുടരുകയാണ്. മേയ് നാലുമുതൽ ഇതുവരെ ഒരുമാസത്തിനുള്ളിൽ 17 തവണയാണ് ഇന്ധനവില കൂട്ടിയത്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.