സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തി.
കേന്ദ്രം നിർദ്ദേശിച്ച ചില പരിഷ്കരണ നടപടികൾ നടപ്പിലാക്കിയാൽ വായ്പാ പരിധി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമാണിത്. ആധാറും റേഷൻകാർഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം വളരെ മുമ്പ് തന്നെ ഈ പരിഷ്കരണ നടപടികൾ നടപ്പിലാക്കി തുടങ്ങിയിരുന്നു.
ഭരണ പരിഷ്ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വായ്പയെടുക്കാൻ അനുമതിയുണ്ട്.കടമെടുക്കുന്ന പണം ആത്മനിർഭർ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികൾക്കും ഉപയോഗപ്പെടുത്താമെന്നും നിർദ്ദേശമുണ്ട്.
Photo Courtesy : Google/ images are subject to copyright