അമേരിക്കന്‍ കാര്‍ വിപണിയില്‍ ഹ്യുണ്ടായി മോട്ടോഴ്സും കിയയും വില്പനയിൽ ചരിത്രം സൃഷ്ടിക്കുന്നു..

അമേരിക്കന്‍ കാര്‍ വിപണിയില്‍ ഹ്യുണ്ടായി മോട്ടോഴ്സും കിയയും വില്പനയിൽ ചരിത്രം സൃഷ്ടിക്കുന്നു..

ഹ്യുണ്ടായി മോട്ടോഴ്സും കിയയും അമേരിക്കന്‍ കാര്‍ വിപണിയില്‍ വില്പനയിൽ ചരിത്രം സൃഷ്ടിക്കുകയാണ്. 2021 ലെ ആദ്യ ആറ് മാസം പിന്നിട്ടപ്പോള്‍ ഹ്യുണ്ടായിയുടെ വില്‍പന 407,135 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 49.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി നാല് മാസങ്ങളിലാണ് ഇവര്‍ വില്‍പനയില്‍ ഒന്നാമതെത്തിയത്.
അമേരിക്കയില്‍ ഹ്യുണ്ടായിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വില്‍പനയും 2021 ജൂണ്‍ മാസത്തിലാണ് നടന്നിട്ടുള്ളത്. കാര്‍ വില്‍പനയില്‍ ഹ്യുണ്ടായിയ്ക്ക് തൊട്ടുപിറകിലായി കിയ യും ഉണ്ട് . 2021 ലെ 378,511 യൂണിറ്റ് വാഹനങ്ങളാണ് ആദ്യ ആറ് മാസത്തില്‍ കിയ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ 43.7 ശതമാനമാണ് വില്‍പനയിലെ വര്‍ദ്ധന. കിയയും 2021 ജൂണില്‍ റെക്കോര്‍ഡ് വില്‍പനയാണ് അമേരിക്കയില്‍ സ്വന്തമാക്കിയിട്ടുള്ളത്. 68,486 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 43.1 ശതമാനം വര്‍ദ്ധനയാണ് വില്‍പനയിലുണ്ടായിരിക്കുന്നത്. ഹ്യുണ്ടായിയെ പോലെ തന്നെ തുടര്‍ച്ചയായി നാല് മാസങ്ങളില്‍ ആണ് മികച്ച വില്‍പന റെക്കോര്‍ഡ് കിയ കരസ്ഥമാക്കിയത് . കിയയുടെ ഇലക്‌ട്രിക് കാര്‍ ആര്‍ ഇവി6 അമേരിക്കയില്‍ ലോഞ്ച് ചെയ്യുകയാണ് . അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കും പ്രാദേശിക ഡീലര്‍മാര്‍ വഴി ഇവി6 കാറുകള്‍ വിപണിയില്‍ എത്തിക്കുക. എന്നാല്‍ ലോഞ്ചിങ്ങിന് മുൻപ് പുറത്തിറക്കാനുദ്ദേശിച്ച 1,500 യൂണിറ്റ് വാഹനങ്ങളും വിറ്റുപോയിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
അമേരിക്കയില്‍ കാര്‍ വില്‍പയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഈ രണ്ട് കമ്പനികളും ദക്ഷിണ കൊറിയയില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. അമേരിക്കയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. കിയയില്‍ 33.8 ശതമാനം ഓഹരികള്‍ ഹ്യുണ്ടായിയുടേതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ തിരിച്ചും ഹ്യുണ്ടായിയില്‍ കിയയ്ക്കും ഓഹരിയുണ്ട്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.