കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ്: മുഖ്യ പ്രതികള്‍ കസ്റ്റഡിയില്‍

കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ്: മുഖ്യ പ്രതികള്‍ കസ്റ്റഡിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ മാനേജര്‍ ബിജു കരീം, ഇടനിലക്കാരന്‍ ബിജോയ്, അക്കൗണ്ടന്റ് ജില്‍സ് എന്നിവരാണ് പിടിയിലായത്. അയന്തോളിയിലെ ഫ്‌ളാറ്റില്‍നിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രതികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ വീട്ടില്‍ രാവിലെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ബിജോയിയുടെ വീട്ടില്‍നിന്ന് ആധാരം അടക്കമുള്ള രേഖകള്‍ കണ്ടെടുത്തു. പല ആളുകളുടെ പേരിലുള്ള ആധാരങ്ങളാണ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വീടുകളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയതായും സൂചനയുണ്ട്.

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നെന്നു മനസിലാക്കിയാണ് ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലഏൽപ്പിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.