കോവിഡ് അടിയന്തര സഹായ പാക്കേജ് ആദ്യ ഗഡുവായ 1827 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്രത്തിന്റെ കൊവിഡ് അടിയന്തര സഹായപാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ആരോഗ്യമന്ത്രാലയം. പാക്കേജിന്‍റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചത്. അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളില്‍ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 593 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 2.42 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
അതിനിടെ, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്. രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
Photo Courtesy : Google/ images are subject to copyright

