കോപ്പ അമേരിക്ക ഫൈനലില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും
ഞായറാഴ്ച രാവിലെ 5.30ന് മാരാക്കാനയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും.
ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ പ്രത്യേക ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഇത്തരത്തില്‍ ക്ഷണനം ലഭിച്ചവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സ്റ്റേഡിയത്തില്‍ ആകെ കൊള്ളുന്നതിന്റെ 10 ശതമാനം പേര്‍ക്കോ 6,500 പേര്‍ക്കോ ആണ് പ്രവേശനമെന്ന് റിയോ ഡി ഷാനെയ്റോ മേയറുടെ ഓഫീസ് അറിയിച്ചു. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ ബ്രസീലും അര്‍ജന്റീനയുമാണ് ഏറ്റുമുട്ടുന്നത്.
Photo Courtesy : Google/ images are subject to copyright

