പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിൽ യുവതിക്ക് സുഖപ്രസവം … പൊലീസിന് അഭിനന്ദനപ്രവാഹം .

പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിൽ യുവതിക്ക് സുഖപ്രസവം … പൊലീസിന് അഭിനന്ദനപ്രവാഹം .

പൊ​ലീ​സ്​ ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ യു​വ​തി പ്ര​സ​വി​ച്ചു. മ​ണ്ണ​ഞ്ചേ​രി തമ്പകച്ചുവട് ​ വെ​ളി​യി​ല്‍ ശ്യാം​കു​മാ​റിൻറെ ഭാ​ര്യ ആ​തി​ര​യാ​ണ്​ (24) പൊ​ലീ​സ്​ ​വാ​ഹ​ന​ത്തി​ല്‍ പ്ര​സ​വി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 8.45നാ​ണ്​ സം​ഭ​വം.

പ്ര​സ​വ​വേ​ദ​ന അനുഭവപ്പെട്ടതിനെ​ത്തു​ട​ര്‍​ന്ന്​ പി​താ​വ്​ രാ​ജേ​ഷിൻറെ ഓട്ടോയിൽ യു​വ​തി​യും ബന്ധുക്കളും ആശുപത്രിയിലേക്ക് തിരിക്കുകയും ജി​ല്ല കോ​ട​തി പ​രി​സ​ര​ത്ത്​ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വഷളായി. ഉടനെ പ​രി​ശോ​ധ​ന​ക്ക്​ കാ​ത്തു​നി​ന്ന പൊ​ലീ​സ്​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ സ​ഹാ​യം അഭ്യർഥിക്കുകയും ക​ണ്‍​ട്രോ​ള്‍ റൂം ​എ.​എ​സ്.​ഐ ടി.​ബൈ​ജു, സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍​മാ​രാ​യ ബി. ​പ്ര​സാ​ദ്, ആ​ര്‍. വി​ഷ്​​ണു​രാ​ജ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന​മെ​ടു​ത്ത് ​അ​തി​വേ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​തി​ച്ചു. ആ​ശു​പ​ത്രി ക​വാ​ട​ത്തി​ല്‍ എ​ത്തി​യ​പ്പോഴേക്കും യുവതി പ്ര​സ​വി​ച്ചു. ഡോ​ക്​​ട​ര്‍​മാ​രും ന​ഴ്​​സു​മാ​രും ചേ​ര്‍​ന്ന്​ അ​തി​വേ​ഗം ലേ​ബ​ര്‍​റൂ​മി​ലേ​ക്ക്​ എ​ത്തി​ച്ചാ​ണ്​ അമ്മയ്ക്കും കുഞ്ഞിനും തുണയായത്. ആ​തി​ര​യും പെ​ണ്‍​കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. യുവതിയുടെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു. മൂ​ന്ന​ര​വ​യ​സ്സു​ള്ള ആ​ദി​കേ​ശ​വാ​ണ്​ മൂ​ത്ത​മ​ക​ന്‍.

പൊ​ലീ​സി​ൻറെ സ​ഹാ​യം കി​ട്ടി​യ​ത്​ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യെ​ന്നും നന്ദിയുണ്ടെന്നും രാ​ജേ​ഷ്​ പ​റ​ഞ്ഞു. യു​വ​തി​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തിൻറെ സ​ന്തോ​ഷം ഏ​റെ​യാ​ണെ​ന്ന്​ ക​ണ്‍​ട്രോ​ള്‍ റൂം ​എ.​എ​സ്.​ഐ ടി. ​ബൈ​ജു അറിയിച്ചു. ഇ​തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.