സംസ്ഥാനത്ത് തൊണ്ടിവാഹനങ്ങളുടെ ലേലത്തിൽ മലപ്പുറത്തിന് റെക്കോഡ് വരുമാനം.

സംസ്ഥാനത്ത് തൊണ്ടിവാഹനങ്ങളുടെ ലേലത്തിൽ മലപ്പുറത്തിന്  റെക്കോഡ് വരുമാനം.

തൊണ്ടിവാഹനങ്ങളുടെ ലേലത്തിൽ മലപ്പുറത്തിന് സംസ്ഥാനത്ത് റെക്കോഡ് വരുമാനം. വിവിധ കേസുകളിൽ പോലീസ്‌സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാലു ജില്ലകളിൽ പൂർത്തിയായപ്പോൾ മലപ്പുറത്തുനിന്ന് 5.14 കോടി രൂപ ലഭിച്ചു. 18 ശതമാനം നികുതികൂടി ഉപ്പെടുത്തുമ്പോൾ സർക്കാരിന്റെ വരുമാനം ആറുകോടി കവിയും. പിഴ ഈടാക്കുന്നതിലൂടെ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് വരുമാനമാണ് തൊണ്ടിവാഹന ലേലത്തിലൂടെ ലഭിച്ചത്. ആക്രിവില നിശ്ചയിച്ചാണ് ലേലം നടത്തുന്നത്. തൃശ്ശൂരിൽ 67 ലക്ഷം രൂപയ്ക്കും ആലപ്പുഴയിൽ 47 ലക്ഷത്തിനുമാണ് ലേലം നടന്നിട്ടുള്ളത്. മറ്റു ജില്ലകളിലും ലേലനടപടികൾ ആരംഭിച്ചിട്ടുണ്ട്. മൂന്നു ജില്ലകളിലും മഞ്ചേരി ആസ്ഥാനമായുള്ള റൈജൽ ഓറിയോൺ ഡിമോളിഷിങ് കമ്പനിയാണ് ലേലംപിടിച്ചത്. കാസർകോട് ജില്ലയിൽ 10 ലക്ഷം രൂപയ്ക്കു താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ ലേലം മാത്രമാണു നടന്നിട്ടുള്ളത്.

മലപ്പുറത്തെ സ്റ്റേഷനുകളിൽ ലേലംചെയ്തതിലേറെ വാഹനങ്ങൾ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. വാഹനങ്ങൾ നീക്കംചെയ്താൽ സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന സ്റ്റേഷൻ പരിസരം ഒഴിഞ്ഞുകിട്ടുകയും ചെയ്യും.

മണൽക്കടത്തിനു പിടികൂടിയ വാഹനങ്ങളുടെ ലേലമാണ് നടക്കാനുള്ളത്. മറ്റു കേസുകളിലെ വാഹനങ്ങളെക്കാൾ മണൽക്കടത്ത് വാഹനങ്ങൾ കൂടുതലാണ്. മണൽക്കടത്തിനു പിടിയിലായ തൊണ്ടിവാഹനങ്ങളുടെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്ന് വാദം ഉന്നയിച്ചിട്ടുണ്ട്. റവന്യൂവകുപ്പിൻറെ ഇടപെടലിനെത്തുടർന്ന് മണൽവാഹനങ്ങളുടെ ലേലം തടസ്സപ്പെട്ടിരിക്കയാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.