ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യം, ഇറച്ചി വില്‍പനയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യം, ഇറച്ചി വില്‍പനയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യം, ഇറച്ചി വില്‍പനയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിരോധനം പ്രഖ്യാപിച്ചത്. പുണ്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനമെന്ന് മുഖ്യംമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. നിരോധനം കാര്യക്ഷമായി നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും മദ്യ, മാംസ കച്ചവടക്കാരുടെ പുനഃരധിവാസത്തിന് വേണ്ട ഇടപെടല്‍ കാര്യക്ഷമാക്കാനും യുപി മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മദ്യ, മാംസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങണമെന്നും ആദിത്യനാഥ് ആഹ്വാനം ചെയ്തു.

ഉത്തര്‍പ്രദേശിലെ മഥുര വൃന്ദാവന്‍, ഹരിയാന സംസ്ഥാനത്തെ പല്‍വാള്‍, ബല്ലഭ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഭരത്പൂര്‍ ജില്ല, മധ്യപ്രദേശിലെ മൊറേന ജില്ല എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണ് ബ്രിജ് ഭൂമി എന്ന് അറിയപ്പെടുന്നത്. യമുന നദിയുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു ഐതിഹ്യമനുസരിച്ച്‌ കൃഷ്ണനുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഇടമാണ്. ഇപ്പോള്‍ ഹിന്ദു തീര്‍ത്ഥാടനകേന്ദ്രമായ കൃഷ്ണ സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ട പ്രധാന കേന്ദ്രം കൂടിയാണ്. കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുര കേന്ദ്രീകരിച്ച്‌ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും യുപി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ ശ്രമങ്ങളുമായി മുന്നോട്ട് പോവും. ഇതിനായി ഫണ്ടിന്റെ അപര്യാപ്തത ഉണ്ടാവില്ല. ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും യോഗി അവസരം ഉപയോഗപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് പുതിയ ദിശ നല്‍കിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങള്‍ ഇപ്പോള്‍ പുനഃരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കോവിഡ് വൈറസ് ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥന നടത്തിയ യുപി മുഖ്യമന്ത്രി കൃഷ്ണനെ ഉപാസിച്ചാല്‍ കോവിഡ് വ്യാപനം കുറയുമെന്നും അവകാശപ്പെട്ടു. കൃഷ്ണാഷ്ടമി ദിനോഘോഷത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച കൃഷ്‌ണോത്സവത്തിനിടയിലാണ പ്രഖ്യാപനം. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കാളികളായിരുന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.