ചരിത്രത്തിലാദ്യമായി മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ 2021 വിജയ കിരീടങ്ങൾ സ്വന്തമാക്കി മലയാളി സുന്ദരികൾ.. അൻസി കബീറിന് ഒന്നാംസ്ഥാനം.

ചരിത്രത്തിലാദ്യമായി മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ 2021 വിജയ കിരീടങ്ങൾ സ്വന്തമാക്കി  മലയാളി സുന്ദരികൾ.. അൻസി കബീറിന്   ഒന്നാംസ്ഥാനം.

മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി.  ചന്ദ്രലേഖ നാഥ്‌ (കേരളം ) ഫസ്റ്റ് റണ്ണറപ്പും  ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ്  നടത്തിയ  പത്തൊൻപതാമത്‌  മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്     സംഘടിപ്പിച്ച മിസ്സ് സൗത്ത് ഇന്ത്യ 2021 ന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡും  ഡിക്യുവുമാണ്. നാച്ച്വറൽസ്, മെഡിമിക്സ് ഡിക്യു ഫേസ് ആൻഡ് ബോഡി സ്‌കിൻ ഫ്രണ്ട്‌ലി സോപ്പ് എന്നിവരാണ്  പവേർഡ് ബൈ പാർട്‌ണേഴ്‌സ്.  കൽപ്പന ഇന്റർനാഷണൽ, സാജ് എർത്ത് റിസോർട്ട്, യുട്ടി വേൾഡ് .അബ്സല്യൂട്ട് ഐ എ എസ് അക്കാഡമി, സണ്ണി പെയിന്റ്സ് ,ഗ്രീൻ മീഡിയ,വീ കെ വീ കാറ്ററേഴ്സ് , ലേ  മെറിഡിയൻ കോയമ്പത്തൂർ  ,ഫാഷൻ കണക്ട്,  എന്നിവരാണ് കോ- പാർട്‌ണേഴ്‌സ്.

മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബൽ   പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിത് സുവർണ്ണ കിരീടങ്ങൾ  അണിയിച്ചു ആഗസ്ററ് 27  ന് കോയമ്പത്തൂർ ലേ  മെറിഡിയൻ ഹോട്ടലിൽ  നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ  അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 14   സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.

റീജിയണൽ  ടൈറ്റിൽ വിജയികൾ

മിസ്സ് തമിഴ്നാട്                                  –  ദാച്ചായനി സാന്താ സോർബ്ബാൻ

മിസ്സ് ക്വീൻ കേരള                       – ചന്ദ്രലേഖ നാഥ്‌

മിസ്സ് ക്വീൻ തെലുങ്കാന             –  ദീപ്തി ശ്രീരംഗം   

മിസ്സ് ക്വീൻ കർണ്ണാടക               – അഫ്രിൻ സൈദ്

 

സബ് ടൈറ്റിൽ വിജയികൾ

 

മിസ്സ് കൺജീനിയാലിറ്റി             – അഭിനയ സുബ്രമണ്യൻ (തമിഴ്നാട് )

മിസ്സ് റാംപ്  വോക്‌                        –  ദാച്ചായനി സാന്താ സോർബ്ബാൻ

മിസ്സ് പെർഫെക്റ്റ് ടെൻ              –  റീമ രവിശങ്കർ (കേരളം)

മിസ്സ് വ്യൂവേഴ്സ് ചോയ്സ്                   – ശ്രീലക്ഷ്മി (കേരളം )

മിസ്സ് സോഷ്യൽ മീഡിയ           – ശ്രീലക്ഷ്മി (കേരളം )     

മിസ്സ് ഹ്യുമേനസ്                           –  അഥിതി കെ ഷെട്ടി (കർണ്ണാടക )

ഡിസൈനർ സാരി,  ബ്ലാക്ക് ഗൗൺ   എന്നിങ്ങനെ രണ്ട്  റൗണ്ടുകളിലായാണ് മത്സരം നടന്നത്.

ഡോ. കുര്യച്ചൻ  ( ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയ്നർ,റോട്ടറി ക്ലബ്  ), അഭിഷിക്ത ഷെട്ടി (മോഡൽ), രേഷ്‌മ നമ്പ്യാർ (അഭിനേത്രി, മോഡൽ  ) ,ഡോ .ജയശ്രീ ചന്ദ്രമോഹൻ (ഫിറ്റ്നസ് തെറാപ്പിസ്റ്റ്  )എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. പ്രമുഖർ  അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

അമിതശരീരപ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്രമത്സരങ്ങൾവരെ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു കമ്പനിയാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് .

മിസ് സൗത്ത് ഇന്ത്യ വിജയികൾക്ക്  പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ്ണ കിരീടമാണ്  അണിയിച്ചത്.

അഭിനയ സുബ്രമണ്യൻ (തമിഴ്നാട് ) അഥിതി കെ ഷെട്ടി (കർണ്ണാടക ) അഫ്രിൻ സൈദ് (കർണ്ണാടക ) അൻസി കബീർ (കേരളം ) ചന്ദ്രലേഖ നാഥ്‌ (കേരളം ) ദീപ്തി ശ്രീരംഗം (തെലുങ്കാന ) ദീപ്തി ( തമിഴ്നാട് ) ദാച്ചായനി സാന്താ സോർബ്ബാൻ  ( തമിഴ്നാട് ) ദിവ്യ ശിവപ്പ ബെന്നി (കർണ്ണാടക ) ഹർഷിത പൂജാരി (കർണ്ണാടക )  റീമ രവിശങ്കർ (കേരളം) ഷണ്മുഖപ്രിയ (തമിഴ്നാട് ) ) ശ്വേത ജയറാം (കേരളം) ശ്രീലക്ഷ്മി (കേരളം ) എന്നിവരാണ് മത്സരാർഥികൾ. 

കോവിഡ്  പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്.

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.