ബോളിവുഡിലെ നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അഭിജീത്​ ബോംബലെ അറസ്‌റ്റിൽ .

ബോളിവുഡിലെ നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അഭിജീത്​ ബോംബലെ അറസ്‌റ്റിൽ .

ബോളിവുഡിലെ നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട്​ 41കാരനായ സംവിധായകന്‍ അറസ്റ്റില്‍. സംവിധായകന്‍ അഭിജീത്​ ബോംബലെയെയാണ്​ മുംബൈ ​ക്രൈം ബ്രാഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. നീലചിത്ര നിര്‍മ്മാണവിതരണ കേസുമായി ബന്ധപ്പെട്ട്​ നേ​രത്തേ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ്​ താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രയുമായുള്ള അഭിജീതിന്‍റെ ബന്ധം അന്വേഷിക്കുകയാണ് പൊലീസ്​. മാല്‍വാനി പൊലീസ്​ സ്​റ്റേഷനില്‍ ലഭിച്ച യുവതിയുടെ പരാതിയില്‍ പ്രത്യേക എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​താണ്​ അഭിജീതിനെതിരായ അന്വേഷണം. മുംബൈയില്‍വെച്ച്‌​ ഇയാള്‍ നീലചിത്രങ്ങള്‍ നിര്‍മ്മിച്ചതായി പൊലീസ്​ കണ്ടെത്തി. മാല്‍വാനി പൊലീസില്‍നിന്ന്​ കേസ്​ പിന്നീട്​ ക്രൈം ബ്രാഞ്ചിന്​ കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഭിജീതിനെ പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു. നാലു​പേര്‍ക്കെതിരെയാണ്​ പോലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​. രാജ്​കുന്ദ്രയുടെ ആപ്പുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിച്ച ഗെഹ്​ന വസിഷ്​ഠ്​ ഉള്‍പ്പെടെ മൂന്നുപേരാണ്​ മറ്റു പ്രതികള്‍. രാജ്​ കുന്ദ്രയുടെ ആപ്പുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിച്ച രണ്ടു നിര്‍മ്മാതാക്കളാണ്​ ഇതില്‍ രണ്ടുപേര്‍. ഇതാണ്​ രാജ്​ കുന്ദ്രയുമായുള്ള ബന്ധം അന്വേഷിക്കാന്‍ കാരണം.

അഭിജീതിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും നീലചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ്​ യുവതിയുടെ പരാതി. രാജ്​ കുന്ദ്രയുടെ കമ്പനിയില്‍ ജോലി ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ ഇയാള്‍ യുവതിയെ സമീപിച്ചത്​. ഇത്​ ബോളിവുഡില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും യുവതിയെ വിശ്വസിപ്പിച്ചു. ഇതിന്​ ശേഷമാണ്​ നീലചിത്രത്തില്‍ അഭിനയിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചത്​. യുവതി ആവശ്യം നിരസിച്ചതോടെ കരിയര്‍ ഇല്ലാതാക്കുമെന്ന്​ സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന്​ മുഖം മറച്ച്‌​​ പ്രദര്‍ശിപ്പിക്കുമെന്ന ഉറപ്പോടെ യുവതി ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ മുഖം മറയ്​ക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. കൂടാതെ ഒരു ലക്ഷം രൂപ വാഗ്​ദാനം ചെയ്​തെങ്കിലും 35,000 രൂപ മാത്രമാണ്​ നല്‍കിയതെന്നും യുവതി പരാതിയില്‍ പറയുന്നു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.