വാഹനപ്രേമികളെ ഞെട്ടിച്ച് താങ്ങാവുന്ന വിലയില്‍ മഹീന്ദ്ര XUV700

വാഹനപ്രേമികളെ ഞെട്ടിച്ച് താങ്ങാവുന്ന  വിലയില്‍ മഹീന്ദ്ര XUV700

വാഹനപ്രേമികൾക്കായി മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.700 ഇന്ത്യയില്‍ അവതരിപ്പിച്ചു. .മഹീന്ദ്രയുടെ പുതിയ ബ്രാന്റ് ലോഗോയില്‍ ആദ്യമായി പുറത്തിറങ്ങിയ മോഡല്‍ എന്ന പ്രത്യേകതയും ഇനി XUV700-ന് സ്വന്തമാണ്. ഈ ശ്രേണിയില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളുടെ അകമ്പടിയില്‍ എത്തിയിട്ടുള്ള ഈ വാഹനം വിലയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ എസ്.യു.വിയുടെ ആദ്യ മൂന്ന് വേരിയന്റുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ 14.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഉയര്‍ന്ന വേരിയന്റിന്റെ വില വൈകാതെ പ്രഖ്യാപിച്ചേക്കും. സീസണിന്റെ ഭാഗമായി ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. മഹീന്ദ്രയുടെ എക്‌സ്.യു.വി.500 എന്ന എസ്.യു.വിയുടെ പകരക്കാരനായാണ് പുതിയ മോഡല്‍ എത…മോഡല്‍ എത്തിച്ചിട്ടുള്ളത്. നിലവില്‍ എക്‌സ്.യു.വി. 300 എന്ന പേരില്‍ നിരത്തുകളില്‍ എത്തുന്ന മോഡലിന്റെ നാമം എക്‌സ്.യു.വി.500 ആയേക്കുമെന്നും സൂചനയുണ്ട്.2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ രണ്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.