അഭിമന്യു സ്‌മാരക മന്ദിരം തുറന്നു.
മഹാരാജാസിന്‍റെ മണ്ണില്‍ വര്‍ഗീയവാദികളുടെ കത്തിമുനയില്‍ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് സ്വതന്ത്രമായൊരു ഓഫീസ്, ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളികള്‍ ചുറ്റിലും മുഴങ്ങിയപ്പോള്‍ മകന്റെ ഓര്‍മകളില്‍ ഒരമ്മ പൊട്ടിക്കരഞ്ഞു. ‘നാന്‍ പെറ്റ മകനേ’ എന്ന നെഞ്ചുപിളരുന്ന നിലവിളി കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അഭിമന്യുവിന്റെ അമ്മ ഭൂപതി ഉണ്ണി കാനായി തയ്യാറാക്കിയ അഭിമന്യുവിന്റെ ചുമര്‍ചിത്രം തലോടി പൊട്ടിക്കരഞ്ഞു. അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും സഹോദരന്‍ പരിജിത്തും പങ്കെടുത്തു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്ത് ആദ്യമായാണ് എസ്‌എഫ്‌ഐക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം നിര്‍മിച്ചത്. കല്‍പ്പറ്റയില്‍ എ കെ ജി ഭവനോട് ചേര്‍ന്നാണ് 36 ലക്ഷം രൂപ ചെലവില്‍ മനോഹരമായ ഇരുനില സ്വപ്‌നമന്ദിരം സ്ഥിതിചെയ്യുന്നത്. വിദ്യാര്‍ഥികളുടെ സമാനതകളില്ലാത്ത സന്നദ്ധപ്രവര്‍ത്തനങ്ങളുടെ സ്‌മാരകം കൂടിയാണിത്. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്‌തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

