കു​ട്ടി​ക്കൊമ്പനെ സ്വീ​ക​രി​ക്കാ​ന്‍ കോന്നി ആ​ന​ത്താ​വ​ളം ഒ​രു​ങ്ങി.

കു​ട്ടി​ക്കൊമ്പനെ സ്വീ​ക​രി​ക്കാ​ന്‍ കോന്നി ആ​ന​ത്താ​വ​ളം ഒ​രു​ങ്ങി.

മൂ​ന്നാ​ഴ്ച മുൻപ് ലഭിച്ച ഒ​ൻപ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക്കൊമ്പനെ സ്വീ​ക​രി​ക്കാ​ന്‍ കോന്നി ആ​ന​ത്താ​വ​ളം ഒ​രു​ങ്ങി. മൂ​ന്നാ​ഴ്ച മുൻപ് ആ​ങ്ങ​മൂ​ഴി ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ച്ച കു​ട്ടി​ക്കൊമ്പ​നെ​യാ​ണ് കൊ​ച്ചു​കോ​യി​ക്ക​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് കോ​ന്നി​യി​ലെ ആനത്താവളത്തിലേക്ക് മാ​റ്റു​ന്ന​ത്.‌ നേ​ര​ത്തെ റേ​ഞ്ച് ഓ​ഫി​സ​റു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ന​യെ പാ​ര്‍​പ്പി​ക്കു​ക. നിലവില്‍ കോന്നിയിലെ ആന ക്യാമ്പില്‍ 5 ആനകള്‍ ഉണ്ട് . കൃ​ഷ്ണ, ഈ​വ, പ്രി​യ​ദ​ര്‍​ശി​നി, മീ​ന, നീ​ല​ക​ണ്ഠ​ന്‍ എ​ന്നീ ആ​ന​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​വ . ‌

കുട്ടിക്കൊമ്പന് പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ കളിക്കുവാനായി കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ത്ത് മു​ള​കൊ​ണ്ട് പ്ര​ത്യേ​കം സ്ഥ​ലം കെ​ട്ടി​ത്തി​രി​ച്ചി​ട്ടു​ണ്ട്. ഇക്കഴിഞ്ഞ ഓ​ഗ​സ്റ്റ് 19 നാ​ണ് ഗൂ​ഡ്രി​ക്ക​ല്‍ റെ​യി​ഞ്ചി​ലെ കി​ളി​യെ​റി​ഞ്ഞാ​ന്‍​ക​ല്ല് ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പ​ത്ത് നി​ന്നും ആ​ന​ക്കു​ട്ടി​യെ കി​ട്ടി​യ​ത്. ആ​ന​ക്കു​ട്ടി​ക്ക് പാ​ല്‍​പ്പൊ​ടി, തേ​ങ്ങാ​പ്പാ​ല്‍, ഗ്ലൂ​ക്കോ​സ്, പ്രോ​ട്ടീ​ന്‍, എ​ണ്ണ എ​ന്നി​വ ദ്ര​വ​രൂ​പ​ത്തി​ലാ​ക്കി​യാ​ണ് ന​ല്‍​കു​ന്ന​ത്. കൂടാതെ ഉ​ച്ച​യ്ക്കു ശേ​ഷം അ​രി, ശ​ര്‍​ക്ക​ര, കാ​ര​റ്റ്, ഏ​ത്ത​യ്ക്ക എ​ന്നി​വ അ​ര​ച്ചെ​ടു​ത്ത് ന​ല്‍​കും.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.