മുഖ്യമന്ത്രി തനിക്ക് പിതൃതുല്യന്‍, വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ.

മുഖ്യമന്ത്രി തനിക്ക് പിതൃതുല്യന്‍, വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെന്നും ഉപദേശിക്കാനും തിരുത്താനും ശാസിക്കാനുമുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് പറഞ്ഞ ജലീല്‍ ട്രോളന്മാര്‍ക്കും വലത് സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞുതീര്‍ക്കാം എന്ന് പരിഹസിച്ചു. അതേസമയം, ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ – ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ പറഞ്ഞു. ഏ ആര്‍ നഗര്‍ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് മൊഴി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു. ഇഡിയല്ല ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യന്‍, പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരും.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.