ജിഎസ്ടി‍ വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു; കേരളത്തിനും 31 ശതമാനത്തിന്റെ വര്‍ദ്ധനവ്.

ജിഎസ്ടി‍ വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു; കേരളത്തിനും 31 ശതമാനത്തിന്റെ വര്‍ദ്ധനവ്.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം അതിവേഗം കരകയറുന്നതിന്റെ വ്യക്തമായ സൂചന നല്കി ചരക്ക് സേവന നികുതി പിരിവ് വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. ആഗസ്തിലെ ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയാണ്. കേരളത്തിലും ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് രേഖപ്പെടുത്തി. 2020 ആഗസ്തില്‍ 1229 കോടിയായിരുന്ന ജിഎസ്ടി ഈ ആഗസ്തില്‍ 1612 കോടിയായി. 31 ശതമാനം വര്‍ദ്ധനവ്‌ .

സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ മൊത്തം ആഭ്യന്തര ഉത്പ്പാദനം (ജിഡിപി) 20.1 ശതമാനം വളര്‍ച്ച നേടിയതും റിക്കാര്‍ഡായിരുന്നു. മൊത്തം 1,12,020 കോടിയില്‍ 20,522 കോടി കേന്ദ്ര ജിഎസ്ടിയും 26,605 കോടി സംസ്ഥാന ജിഎസ്ടിയും 56,247 കോടി അന്താരാഷ്ട്ര ജിഎസ്ടി (ചരക്കിറക്കുമതി വഴി ലഭിച്ചത് 26,884 കോടി)യുമാണ്. സെസ് 8646 കോടിയാണ്. 2020 ആഗസ്തില്‍ ലഭിച്ച ചരക്ക് സേവന നികുതിയില്‍ നിന്ന് 30 ശതമാനം വര്‍ദ്ധനവാണ് ഈ ആഗസ്തിലുണ്ടായത്. ഒന്‍പതു മാസം തുടര്‍ച്ചയായി ജിഎസ്ടി ഒരു ലക്ഷം കോടികൾക്ക് മുകളില്‍ എത്തിയ ശേഷം കോവിഡ് രണ്ടാം തരംഗം വന്നതോടെ ജൂണില്‍ ഇത് ഒരു ലക്ഷം കോടികൾക്ക് താഴെയായി കുറഞ്ഞിരുന്നു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.