മോന്സണ് മാത്യുവിനെ മൂന്ന് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്സണ് മാത്യുവിനെ മൂന്ന് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സിജഐം കോടതിയുടേതാണ് ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷ. എന്നാല്‍ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്റഡിയില്‍ ലഭിച്ച മോന്‍സണെ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊണ്ടുപോയത്. ഇയാളെ സെപ്റ്റംബര്‍ 30ന് വൈകിട്ട് നാലിന് വീണ്ടും ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

