സംസ്ഥാനത്തെ സ്കൂളുകള്‍ ഉടന്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സംസ്ഥാനത്തെ സ്കൂളുകള്‍ ഉടന്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനെകുറിച്ച് പഠനം നടത്തിയ സാങ്കേതിക സമിതി സ്കൂള്‍ തുറക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതായി മന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 13നുള്ള സുപ്രീം കോടതിയുടെ വിധിക്കു ശേഷം സ്കൂളുകള്‍ തുറക്കുന്ന തീയതി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കുട്ടികളില്‍ പ്രതിരോധശേഷി കൂടിയതിനാല്‍ സ്കൂള്‍ തുറക്കുന്നതിന് മുൻപ് വാക്സീന് വേണ്ടായെന്ന സാങ്കേതിക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. അതേസമയം കേരളത്തില്‍ സ്കൂളുകള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona