മണപ്പുറം മിസ് തമിഴ്‌നാട് 2022 കിരീടം മിസ് . കിരൺ ഗുൽസറിന് സ്വന്തം.

മണപ്പുറം മിസ് തമിഴ്‌നാട് 2022 കിരീടം മിസ് . കിരൺ ഗുൽസറിന് സ്വന്തം.

മണപ്പുറം മിസ് തമിഴ്‌നാട് 2022 കിരീടം മിസ് . കിരൺ ഗുൽസറിന് സ്വന്തം. ഫസ്റ്റ് റണ്ണറപ്പ് കിരീടം
മിസ് .റോസികയും സെക്കന്റ് റണ്ണറപ്പ് കിരീടം മിസ്. ഡെബിനിത കറും സ്വന്തമാക്കി. ചെന്നൈ ഹിൽട്ടൺ ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ഇവർ വിജയികളായത്. പെഗാസസ്‌ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻറെയും റാസ്‌മറ്റാസ് ഗ്രൂപ്പിൻറെയും സംയുക്തസംരംഭത്തിലാണ് മിസ്സിസ് തമിഴ്‌നാട് 2021സംഘടിപ്പിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുവുമാണ് ഈ മത്സരങ്ങളുടെ മുഖ്യ പ്രായോജകർ.
തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനഞ്ച് സുന്ദരികളാണ് റാംപിൽ മാറ്റുരച്ചത്. ഫാഷൻ, സിനിമ മേഖലയിലെ പ്രഗത്ഭരുടെ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് ആത്മവിശ്വാസമേകുന്നതായിരുന്നു. ട്രെഡിഷണൽ റൗണ്ട്, റെഡ് കോക്റ്റൈൽ റൗണ്ട് , ബ്ലാക്ക് ഗൗൺ റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് മത്സരം നടന്നത് . കേവലം അഴകളവുകൾ മാത്രമല്ല സാമൂഹികപ്രതിബദ്ധതയും ബുദ്ധിസാമർഥ്യവും മത്സരാർത്ഥികൾക്ക് വിജയം കൈവരിക്കാനുള്ള മാനദണ്ഡങ്ങളാണ്. വിജയികൾക്ക് സുവർണ്ണകിരീടങ്ങളണിയിച്ചു.                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.