ശ്രീമതി. കൃപ ധർമ്മരാജ് മണപ്പുറം മിസ്സിസ് തമിഴ്‌നാട് 2021

ശ്രീമതി. കൃപ ധർമ്മരാജ് മണപ്പുറം മിസ്സിസ് തമിഴ്‌നാട് 2021

മണപ്പുറം മിസ്സിസ് തമിഴ്‌നാട് 2021 കിരീടം ശ്രീമതി. കൃപ ധർമ്മരാജ് കരസ്ഥമാക്കി. ഫസ്റ്റ് റണ്ണറപ്പ് കിരീടം ഡോ .ഹേമമാലിനി രജനികാന്തും സെക്കന്റ് റണ്ണറപ്പ് കിരീടം ശ്രീമതി. പ്രവീണയും സ്വന്തമാക്കി. ചെന്നൈ ഹിൽട്ടൺ ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ഇവർ വിജയികളായത്. പെഗാസസ്‌ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻറെയും റാസ്‌മറ്റാസ് ഗ്രൂപ്പിൻറെയും സംയുക്തസംരംഭത്തിലാണ് മിസ്സിസ് തമിഴ്‌നാട് 2021സംഘടിപ്പിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുവുമാണ് ഈ മത്സരങ്ങളുടെ മുഖ്യ പ്രായോജകർ.

ഇന്റർനാഷണൽ ഹെൽത്ത് കോച്ചാണ് വിജയി ശ്രീമതി. കൃപ. ഫസ്റ്റ് റണ്ണറപ്പ് ഡോ .ഹേമമാലിനി മെഡിക്കൽ കോസ്മറ്റോളജിസ്റ്റും സെക്കന്റ് റണ്ണറപ്പ് ശ്രീമതി.  പ്രവീണ ആർകിടെക്റ്റും ഫാഷൻ ഡിസൈനറുമാണ്. കേവലം അഴകളവുകൾ മാത്രമല്ല സാമൂഹികപ്രതിബദ്ധതയും ബുദ്ധിസാമർഥ്യവും മത്സരാർത്ഥികൾക്ക് വിജയം കൈവരിക്കാനുള്ള മാനദണ്ഡങ്ങളാണ്. വിജയികൾക്ക് സുവർണ്ണകിരീടങ്ങളണിയിച്ചു.

                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.