സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പ്രഖ്യാപിച്ചു.
ഒക്ടോബറില്‍ മാലദ്വീപില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ടീമില്‍ ഇടം നേടി. യുവതാരങ്ങളായ യാസിര്‍ മുഹമ്മദ്, ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ് തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം മറ്റൊരു മലയാളി താരമായ ആഷിഖ് കുരുണിയന്‍ ടീമിലിടം നേടിയിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ ആകെ അഞ്ചു ടീമുകള്‍ മാത്രമാണ് ഇത്തവണ സാഫ് കപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ ആതിഥേയരായ മാലദ്വീപ്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ഭൂട്ടാന്‍ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. സസ്പെന്‍ഷന്‍ നേരിടുന്നതിനാല്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീട്ടിവച്ചതിന് ശേഷമാണ് സാഫ് കപ്പ് ആരംഭിക്കുന്നത്. ഇത്തവണ ബയോ ബബിൾ സുരക്ഷാ സംവിധാനത്തിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. 2018-ല്‍ ബംഗ്ലാദേശില്‍ നടന്ന അവസാന സാഫ് കപ്പില്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി മാലദ്വീപാണ് കിരീടം നേടിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

