സിംഗപ്പൂരിൽ നിന്നും മലേഷ്യയിലെ കാഴ്ചകളിലേക്ക്..

സിംഗപ്പൂരിൽ നിന്നും മലേഷ്യയിലെ കാഴ്ചകളിലേക്ക്..

ഞങ്ങൾ തയ്യാറായി നിൽക്കുമ്പോഴേക്കും ഞങ്ങൾക്ക് യാത്ര ചെയ്യേണ്ട കണക്ടിങ്ങ് ഫ്ലൈയിറ്റ് എത്തിക്കഴിഞ്ഞു. അതിൽ യാത്ര ചെയ്ത് മലേഷ്യൻ എയർപോർട്ടിൽ എത്തി. അപ്പോഴേക്കും ഞങ്ങൾക്ക്  യാത്ര ചെയ്യുവാനായി ടൂർ ഓപ്പറേറ്റേഴ്സ് അറേഞ്ച് ചെയ്ത വാഹനം അവിടെ എത്തിയ വിവരം ഞങ്ങളെ അറിയിച്ചു കൊണ്ട് ഫോൺ  സന്ദേശവും ലഭിച്ചു.എയർപോർട്ടിൻറെ കവാടത്തിൽ   ടൂർ ഓപ്പറേറ്റേഴ്സിന്റെ നെയിം ബോർഡ് പിടിച്ച് ഒരാൾ  ഞങ്ങളെ കാത്ത് നില്പ്പുണ്ടായിരുന്നു. വിസ്താരമേറിയ റോഡിലൂടെ മണിക്കൂറിൽ എൺപത്  മൈൽ വേഗതയിൽ  യാത്ര ചെയ്തിട്ട് പോലും വേഗത അറിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് നല്ല റോഡുകളും വാഹനവും. വിസ്താരമേറിയ റോഡുകൾ , നമ്മുടെ പൂനൈ നഗരത്തിലൂടെ യാത്ര ചെയ്യുന്നത് പോലുണ്ട്. റോഡിന്റെ ഇരുഭാഗത്തും നിറയെ പനകൾ , അതിഥികളെ സ്വാഗതം ചെയ്യാനെന്നോണം കാത്ത് നില്ക്കുന്നു. ശരിക്കും പട്ടാളച്ചിട്ടയിൽ നിരതെറ്റാതെ അതി ഗാംഭീര്യത്തോടെ എണ്ണപ്പനകൾ നിരന്നുനില്ക്കുന്ന കാഴ്ച ശരിക്കും ആസ്വദിക്കാനുണ്ട്. വീതിയും വൃത്തിയുമുള്ള റോഡുകൾക്ക്   അതൊരു അലങ്കാരം തന്നെയാണ്.

മുന്നോട്ട് പോവുന്തോറും മീഡിയനിടയിലെ പൂന്തോട്ടത്തിന്റെ ഭംഗിയും കെട്ടിടങ്ങളുടെ വലിപ്പവും കൂടി വരുന്നു. സിറ്റി അടുക്കാറായെന്ന സൂചനകൾ  ലഭിക്കുന്നത് അങ്ങിനെയാണല്ലോ. റോഡുകളുടെ വീതിയും കൂടി നാലു ലൈൻ  പാതയായി, വൺവേ മാത്രം. ടോൾ  പിരിക്കുന്ന സ്ഥലമായപ്പോൾ  എട്ട് ലൈനായി മാറി. ടോൾ  പിരിവുള്ള സ്ഥലമാണെങ്കിൽ കൂടി  ഒരു ബ്ലോക്കും ഇല്ല. എട്ട് ലൈനിലും കൂടെ ടോൾ  പിരിവും യഥാക്രമം നടക്കുന്നുമുണ്ട്. എത്ര ഭംഗിയായി തിരക്കില്ലാതെയാണ് കാര്യങ്ങൾ  നിർവ്വഹിക്കുന്നത്. ഇത് വർഷങ്ങൾക്ക്  മുൻപ്  സിങ്കപ്പൂർ മലേഷ്യ സന്ദർശിച്ചപ്പോൾ  അനുഭവപ്പെട്ട കാര്യങ്ങളാണ് ഞാൻ  പറയുന്നത്.

2011-ൽ തന്നെ മലേഷ്യയിൽ ഇത്രയ്ക്ക് പുരോഗതി കൈവരിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും ദാരിദ്ര്യം തുടച്ച് നീക്കുന്നതിന് രാജ്യത്തെ പരമാവധി ടൂറിസം മേഖലയാക്കിയും അത് പോലെ വാണിജ്യം വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്. എവിടെയൊക്കെയാണ് തടസ്സങ്ങൾ  നേരിടുന്നത് എന്തെല്ലാം .തടസ്സങ്ങളാണ് രാജ്യപുരോഗതിക്ക് വിഘാതമായി നില്ക്കുന്നതെന്ന് കണ്ടെത്തി പ്രശ്നം പരിഹരിച്ച് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. ടോൾ  പിരിവുള്ള സ്ഥലമാണെങ്കിൽ കൂടി  തീരെ ബ്ലോക്ക്  ഇല്ല. എട്ട് ലൈനിലും കൂടെ ടോൾ പിരിവും യഥാക്രമം നടക്കുന്നുമുണ്ട്.  തിരക്കില്ലാതെ എത്ര ഭംഗിയായയാണ് അവർ കാര്യങ്ങൾ  നിർവ്വഹിക്കുന്നത്. ഇത് വർഷങ്ങൾക്ക്  മുൻപ്  സിങ്കപ്പൂർ മലേഷ്യ സന്ദർശിച്ചപ്പോൾ  അനുഭവപ്പെട്ട കാര്യങ്ങളാണ് ഞാൻ  പറയുന്നത്.

2011-ൽ തന്നെ മലേഷ്യയിൽ ഇത്രയും  പുരോഗതി കൈവരിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും ദാരിദ്ര്യം തുടച്ച് നീക്കുന്നതിന് രാജ്യത്തെ പരമാവധി ടൂറിസം മേഖലയാക്കിയും അത് പോലെ വാണിജ്യം വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്. എവിടെയൊക്കെയാണ് തടസ്സങ്ങൾ  നേരിടുന്നത്, എന്തെല്ലാം .തടസ്സങ്ങളാണ് രാജ്യപുരോഗതിക്ക് വിഘാതമായി നില്ക്കുന്നതെന്ന് കണ്ടെത്തി പ്രശ്നം പരിഹരിച്ച് മുന്നോട്ട് കുതിക്കേണ്ടതുണ്ട്.

ഞങ്ങൾ  ഇന്റർനാഷണൽ കോണ്ടിനെന്റൽ ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെയാണ് ഞങ്ങൾക്ക്  താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

രാത്രിയിൽ ഞങ്ങൾ  ബട്ടൂരയും കറിയും കഴിച്ചു. നമുക്ക് പറ്റിയ ഭക്ഷണം എവിടെ പോയാലും ലഭ്യമാണെന്ന് അറിയിക്കാനാണ് ഞാൻ ഇത് പറയുന്നത്.

              

ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ  ചൈനാടൗൺ  കാണുവാൻ  പോയി. ചൈനാടൗണിൽ പ്രവേശിച്ചാൽ ആദ്യം ഏവരേയും ആകർഷിക്കുന്നത് ചുവന്ന കൊട്ടകൾ  പോലുള്ള വിളക്കുകളാണ്. അതൊരു ഭംഗിയുള്ള കാഴ്ച തന്നെയാണ്. പിന്നെ വളരെ വിലകുറവിൽ അനേകം സാധനങ്ങൾ വിൽക്കുവാൻ  വെച്ചിട്ടുണ്ടാവും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും കണ്ടാൽ തിരിച്ചറിയാനാവില്ല. രാജ്യത്ത് എവിടെ സന്ദർശിച്ചാലും കച്ചവടം കീഴടക്കുവാൻ അവർക്ക് പ്രത്യേക കഴിവാണ്. ചീപ്പ് റെയിറ്റിൽ സാധനങ്ങൾ  ലഭിക്കുന്നത് കൊണ്ട് ചൈനാമാർക്കറ്റിൽ പൊതുവേ വലിയ തിരക്കുമായിരിക്കും.

ജപ്പാൻകാർ അവകാശപ്പെടുന്നത് ഞങ്ങൾ  വിറ്റഴിക്കുന്ന വസ്തുക്കൾ  വിലകൂടുതലായാലും നിങ്ങൾക്ക്   വിശ്വാസ്യതയോടെ വാങ്ങാമെന്നാണ്. വിശ്വാസ്യത കാത്ത് സുക്ഷിക്കുന്നതിന് അവർ വളരെ പ്രാധാന്യം നല്കുന്നുമുണ്ട്. അത് അന്താരാഷ്ട്രതലത്തിൽ പോലും അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ചൈനാടൗണിലെ കടകളിൽ കയറി കുറെ പർച്ചെയിസ് നടത്തി, യാത്ര പോവുമ്പോഴുള്ള  എന്റെ വലിയൊരു ഹോബി അലങ്കാരവസ്തുക്കൾ  വാങ്ങുകയെന്നതാണ്. ചെറിയ കുടകൾ , വിശറികൾ , ചെറിയ ശില്പങ്ങൾ  ആർക്കെങ്കിലും സമ്മാനങ്ങളായി കൊടുക്കാമല്ലോ. കുറച്ച് സമയം കൊണ്ട് കുറെ സാധനങ്ങൾ  വാങ്ങി. ചൈനാടൗണിൽ നല്ല തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. മെല്ലേ ഞങ്ങൾ അവിടെ നിന്നും മടങ്ങി.

ഞങ്ങൾക്ക്  അടുത്തതായി സന്ദർശിക്കാനുള്ളത് ബാട്ടുവ കേവ്  ആയിരുന്നു.  മുരുകന്റെ ക്ഷേത്രം മലേഷ്യയിൽ കണ്ടപ്പോൾ  ഞാന് അതിശയിച്ചു പോയി. പഴനിമല  പോലെ കുറെ പടവുകൾ  കയറിയാണ് ഗുഹയിലെത്തിയത്.അതിൽ മുരുകന്റെ വലിയൊരു പ്രതിമ. ഇതാരായിരിക്കും നിർമ്മിച്ചതെന്നോർത്തു. അതിന് തൊട്ടടുത്തായി ചെറിയ ചെറിയ ഉപക്ഷേത്രങ്ങളും ഉണ്ട്. ഈ പ്രതിമയ്ക്ക് കുറഞ്ഞത് നൂറ് വർഷത്തെ പഴക്കമെങ്കിലും കാണുമെന്ന് പറയുന്നു. നാനൂറ് മില്ല്യൺ  വർഷത്തോളം പഴക്കമുള്ള ലയിം സ്റ്റോണുള്ള ഗുഹയാണിത്. ഇത് ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആരാധാനലയമാണെന്ന് പറയപ്പെടുന്നു.

ഗുഹയുടെ താഴെയായി ചെറിയ ഗുഹകൾ  ഉള്ളതിൽ മ്യൂസിയവും ആർട്ട് ഗ്യാലറിയും ഉണ്ട്. ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും ചിത്രങ്ങളും മറ്റും അവിടെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. പഴനിയിലെ പോലെ ഇവിടെ തൈപ്പൂയമഹോത്സവം കൊണ്ടാടാറുണ്ട്. ആഘോഷദിവസങ്ങളിൽ കാവടിയും ഏന്തി ആളുകൾ  ഉത്സവത്തിൽ പങ്കെടുക്കുവാൻ  വരാറുണ്ട്. വർണ്ണശബളമായ ഈക്കാഴ്ച കാണുവാൻ   വിദേശികൾ  വരാറുണ്ടെന്നും വളരെ വിശേഷപ്പെട്ട ആഘോഷമാണെന്നും കാബ് ഡ്രൈവർ പറയുകയുണ്ടായി. ഇത് ഇന്ത്യയ്ക്ക് പുറത്തെ  മുരുകന്റെ ഏറ്റവും വലിയ പ്രതിമയെന്നാണ് പറയുന്നത്. തമിഴരുടെ ആഘോഷമായ തൈപ്പൂസം ഇവിടെയും ആഘോഷിക്കുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ മുരുകന്റെ ക്ഷേത്രങ്ങളൊക്കെ കുന്നിന് മുകളിലെ ഗുഹകളിലാണ്. പത്ത് കുന്നിന് മുകളിലെ ഗുഹകൾ  ഉള്ളതിൽ ആറെണ്ണം ഇന്ത്യയിലും നാലെണ്ണം മലേഷ്യയിലുമാണ്. വർഷങ്ങൾക്ക്  മുൻപ്  രുപപ്പെട്ട ലൈംസ്റ്റോൺ  ഗുഹയിലാണ് പണ്ട് കാലത്ത് മനുഷ്യർ അഭയം തേടിയിരുന്നതെന്നും തബുസ്വാമി എന്ന തമിഴ് സഞ്ചാരിയാണ് ഈ ഗുഹ മുരുകന്റെ ആരാധനാലയമാക്കി തീർത്തതെന്നും പറയുന്നു. ഗുഹയുടെ പുറത്ത് വേൽ ആകൃതിയിൽ  രുപപ്പെട്ട കവാടം  കണ്ടപ്പോൾ  അതിനകത്ത് തന്നെ മുരുകനെ പ്രതിഷ്ഠിക്കാമെന്നും ടെംബിൾ  പണിയാമെന്നും കരുതി. 1890 പ്രതിഷ്ഠ നടത്തുകയും ചെയ്തു. പിന്നീട് ടെംപിൾ  കേവ് എന്ന പേരിൽ ഈ ക്ഷേത്രം അറിയപ്പെടാൻ  തുടങ്ങി.

1892 തൈപ്പൂയോത്സവം നടത്തി. 1920 മരത്തിന്റെ പടികൾ  പണിതു. 1930 ൽ അതിന് തേയ്മാനം സംഭവിച്ചുതുടങ്ങിയപ്പോൾ  ടെംപിൾ  ചെയർമാൻ  രാമചന്ദ്രനായിഡു സ്റ്റെപ്പുകൾ  പുതുക്കി പണിയാൻ  തീരുമാനിച്ചു. 1940 ൽ 272 പടികൾ  പണിതു. പിന്നീട് അവിടെ പാർട്ടി പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ  അപ്രതീക്ഷിതസന്ദർശനം നടത്തി തെളിവുകൾ സഹിതം പിടികൂടുകയും അവരെ തുരത്തുകയും ചെയ്തു. 2018 ൽ വീണ്ടും കൂടുതൽ സ്റ്റെപ്പുകൾ  കൂടെ പണിതെന്നും മോടി കൂട്ടിയെന്നും വാർത്തകളുണ്ട്. 140 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള മുരുകന്റെ പ്രതിമയാണ്  ഈ പ്രതിമയെന്നും പറയുന്നുണ്ട്.

ഈ ഗുഹയുടെ തൊട്ടടുത്തായി രാമായണകേവും ഉണ്ട്. തൈപ്പൂയമഹോത്സവത്തിന് വൃതം നോറ്റു വേണം കാവടിയുമായി മുരുകനെ ദർശിക്കാനെത്തുവാൻ . പൂക്കാവടി ഏന്തുന്നവർ രാവിലെ കുളിച്ച് പ്രാർത്ഥിച്ച് പച്ചക്കറികൾ  മാത്രം കഴിച്ച് മഹോത്സവത്തിന്റെ അന്ന് പൂക്കാവടി തോളിലേന്തി സമർപ്പണം അല്ലെങ്കിൽ ത്യാഗമനോഭാവത്തോടെ നൃത്തവും പാട്ടുമായി മുരുകനെ കാണാനെത്തുന്നു.

 അതിന് പിന്നിലൊരു ഐതീഹ്യമുണ്ട്. ശിവഭഗവാൻ   കൈലാസത്തിൽ വെച്ച്  അഗസ്ത്യമുനിക്ക് രണ്ട് കുന്നുകൾ  കൊടുത്തിട്ട് അത് തെക്കേ ഇന്ത്യയിൽ  സ്ഥാപിക്കണമെന്ന് പറഞ്ഞു . അതിനേ ശിവഗിരി ഹിൽസ് എന്നും ശക്തിഗിരി ഹിൽസെന്നും അറിയപ്പെടുന്നു.  അഗസ്ത്യമുനി അതെടുത്ത് ഇന്ത്യയിലെത്തിക്കുവാൻ  തന്റെ ശിഷ്യന്മാരെ ചുമതലപ്പെടുത്തി. ദൈവീകശക്തിയാൽ അതെടുത്ത് പൊക്കിയപ്പോൾ   ഇതെന്റെതാണെന്ന്  വേൽ  ഏന്തിയ മുരുകൻ  പറഞ്ഞതിനാൽ അത് പഴനിയിൽ സ്ഥാപിച്ചു. എന്നാൽ  മറ്റൊന്ന് ശിവഗിരിയിൽ സ്ഥാപിച്ചു. ഈ രണ്ട് കുന്നിനേയും പ്രതിനിധീകരിക്കുന്നതാണ് കാവടി എന്ന് പറയുന്നു.

കാവടി ചിലർ മരം കൊണ്ടും ചിലർ സ്റ്റീൽ കൊണ്ടും ഉണ്ടാക്കാറുണ്ട്. മല കയറുന്നതിന് മുൻപ്  ഇദുംബനെ പ്രാർത്ഥിച്ചിരിക്കണമെന്ന് പറയുന്നു.  ഇദുംബൻ  അഗസ്ത്യമുനിയുടെ ശിഷ്യനായിരുന്നു അതിനാലാണ് മല കയറുന്നതിന് മുൻപ്‌  അദ്ദേഹത്തെ പ്രാർത്ഥിക്കണമെന്ന് പറയുന്നത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.