ഇന്ധനവില ഇന്നും കൂട്ടി. ഇതോടെ ഡീസല് വിലയും നൂറിനോട് അടുത്തിരിക്കുകയാണ്.
ഇന്ധനവില ഇന്നും കൂട്ടി . പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസല് വിലയും നൂറിനോട് അടുത്തിരിക്കുകയാണ്. പെട്രോള്, ഡീസല് വില ഏറ്റവും ഉയര്ന്നു നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തിരുവനന്തപുരത്ത് പെട്രോള് വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയില് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോള് വില 103.72 രൂപയായി. ഡീസല് വില 97.14 രൂപയാണ്. വില വര്ദ്ധനക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സര്ക്കാരുകള് ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്ന്നിരുന്നു. വില കുറയാന് ജിഎസ്ടിയില് ഉള്പ്പെടുത്തണമെന്ന ആവശ്യവും ഉയര്ന്നു. എന്നാല് ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില് ഉള്പ്പെടുത്തേണ്ടെന്ന് കൗണ്സില് തീരുമാനിക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

