ജമ്മുവില്‍ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൾ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു .
ജമ്മുവില്‍ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൾ അടക്കം രണ്ട് പേരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. സ്കൂള്‍ പ്രിന്‍സിപ്പൾ സതീന്ദര്‍ കൗര്‍, അദ്ധ്യാപനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്കൂളില്‍ വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അദ്ധ്യാപകര്‍ക്ക് നേരെ വെടി വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിന്‍സിപ്പലിന്റെ ഓഫിസില്‍വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അദ്ധ്യാപകരുമായി പ്രിന്‍സിപ്പല്‍ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

