‘ഭക്ഷകരു’ വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു .
മലയാളചലച്ചിത്രം ജല്ലിക്കെട്ടിന്റെ കന്നഡ മൊഴിമാറ്റം ‘ഭക്ഷകരു’ വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു . ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ആന്റണി വര്‍ഗീസ് നായകനായി എത്തിയ ചിത്രം ഓസ്കാര്‍ എന്‍ട്രിയായിരുന്നു. 2011 ന് ശേഷം മലയാളത്തില്‍ നിന്ന് ഓസ്കാര്‍ എന്‍ട്രി ലഭിക്കുന്ന ചിത്രമായിരുന്നു ജല്ലിക്കെട്ട്. ടൊറോന്റോ ചലച്ചിത്രോത്സവത്തിലാണ് ജല്ലിക്കെട്ട് സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.ചെമ്പൻ വിനോദ്, സാബുമോന് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഗിരീഷ് ഗംഗാധരന് ലഭിച്ചിരുന്നു. കൂടാതെ മികച്ച സംവിധായകന്, മികച്ച ശബ്ദമിശ്രണം എന്നിവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona