2021 ലെ വൈദ്യശാസ്ത്ര നൊബേല്പുരസ്കാരം പ്രഖ്യാപിച്ചു.
2021 ലെ വൈദ്യശാസ്ത്ര നൊബേല്പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന് ശാസ്ത്രജ്ഞരായ രണ്ടുപേര് നൊബേല് സമ്മാനം പങ്കിട്ടു. ഡേവിഡ് ജൂലിയസ്, ആര്ഡെം പാറ്റപ്യുടിയാന് എന്നിവര്ക്കാണ് നൊബേല് പുരസ്കാരം ലഭിച്ചത്. ചൂടും സ്പര്ശവും തിരിച്ചറിയാന് സഹായിക്കുന്ന സ്വീകരണികള് (receptors) കണ്ടെത്തിയതിനാണ് ഇരുവര്ക്കും അംഗീകാരം ലഭിച്ചത്. ‘ചുടും സ്പര്ശവും തിരിച്ചറിയാനുള്ള കഴിവ് നമ്മുടെ അതിജീവനത്തിന് അത്യന്താപേഷിതമാണ്. എന്നാല് നാം ആ കഴിവിനെ നിസാരമായാണ് കാണുന്നത്. ചൂടും സ്പര്ശവും നമ്മുടെ നാഡീ വ്യൂഹത്തിന് എങ്ങനെ തിരിച്ചറിയാന് കഴിയുന്നു എന്നുള്ള കണ്ടുപിടുത്തത്തിനാണ് പുരസ്കാരമെന്ന്’ നൊബേല് പുരസ്കാര സമിതി വാര്ത്താ കുറിപ്പിലൂടെ അറിയിച്ചു.
1955 നവംബര് നാലിനാണ് ഡേവിഡ് ജൂലിയസ് ജനിച്ചത്. ബെര്ക്ക്ലിയിലെ കാലിഫോര്ണിയ സര്വ്വകലാശാലയില് നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം സാന്ഫ്രാന്സിസ്കോ സര്വ്വകലാശാലയില് പ്രഫസറാണ്. ലബനനിലെ ബെയ്റൂട്ടില് 1967 ലാണ് ആര്ഡെം പാറ്റപ്യുടിയാന്റെ ജനനം. യുഎസിലെ പസദേനയില് കാലിഫോര്ണിയ ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയില് നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം കാലിഫോര്ണിയയിലെ ലാ ഹോലയിലെ സ്ക്രിപ്പ്സ് റിസര്ച്ചില് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

