ആലത്തൂരില്‍നിന്ന് കാണാതായ നാല്​ കുട്ടികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.

ആലത്തൂരില്‍നിന്ന് കാണാതായ നാല്​ കുട്ടികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.

ദിവസങ്ങള്‍ക്കുമുൻപ് ആലത്തൂരില്‍നിന്ന് കാണാതായ നാല്​ കുട്ടികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി. ചെന്നൈയിലേക്ക് ട്രെയിനില്‍ കയറുമ്പോള്‍ റെയില്‍വേ സ്​റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ തിരിച്ചറിയുകയായിരുന്നു. അവര്‍ ആര്‍.പി.എഫിന് വിവരം നല്‍കിയതിനെത്തുടര്‍ന്ന്​ ആലത്തൂര്‍ ഡി.വൈ.എസ്​.പി നിയോഗിച്ച പൊലീസ് സംഘത്തിന്​ കുട്ടികളെ കൈമാറി. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ സ്വീകരിച്ച്‌ ജില്ല ചൈല്‍ഡ് പ്രൊട്ടക്​ഷന്‍ കമ്മിറ്റി മുൻപാകെ ഓണ്‍ലൈനായി ഹാജരാക്കിയ ശേഷമാകും രക്ഷിതാക്കള്‍ക്കൊപ്പം അയക്കുക. തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കും.

നവംബര്‍ മൂന്ന്​ മുതലാണ്​ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരികളെയും സഹപാഠികളായ രണ്ടുപേരെയും കാണാതായത്. പാലക്കാട് ബസ് സ്​റ്റാന്‍ഡിലൂടെയും മറ്റും നടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പൊലീസിന്​ ലഭിച്ചിരുന്നു. ഇവര്‍ ഗോവിന്ദാപുരം ചെക്ക്പോസ്​റ്റ്​ വഴി കടന്നെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടികളുടെ കൈവശം ആഭരണവും പണവുമുണ്ടായിരുന്നു. എന്തിനാണ് വീട് വിട്ടതെന്നത്​ സംബന്ധിച്ച്‌​ വ്യക്തത വരേണ്ടതുണ്ട്​. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഡിവൈ.എസ്​.പി കെ.എം. ദേവസ്യ നിയോഗിച്ച ആലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വിഭാഗമായി തിരിഞ്ഞാണ് ​അന്വേഷണം നടത്തിയിരുന്നത്. പൊള്ളാച്ചി, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളും പലയിടങ്ങളിലായി അന്വേഷിച്ചിരുന്നു. കുട്ടികളെ കണ്ടെത്തിയതോടെ ഒരാഴ്​ചയോളം നീണ്ട ആശങ്കക്കാണ്​ വിരാമമായത്​. ആലത്തൂരില്‍നിന്നുതന്നെ​ ഫെബ്രുവരിയില്‍ കാണാതായ കാവശ്ശേരി സ്വദേശി, ആഗസ്തില്‍ കാണാതായ പുതിയങ്കം സ്വദേശിനിയായ വിദ്യാര്‍ഥിനി എന്നിവരെ ഇനിയും ​കണ്ടെത്താനായിട്ടില്ല.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.