“കോവാക്സിന്” സ്വിറ്റ്സര്‍ലാന്റിന്റെ അംഗീകാരം.
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിൻ “കോവാക്സിന്” സ്വിറ്റ്സര്‍ലാന്റിന്റെ അംഗീകാരം. യുകെയും ഉടനെ തന്നെ കോവാക്സിന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് കോവാക്സിന് അംഗീകരിച്ചതോടെ ഇന്ത്യക്കാരുടെ വിദേശയാത്രകളില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ കുറവ് കാരണം വിദേശയാത്ര വളരെ ചെലവേറിയതായിരിക്കുകയാണ്. യാത്രക്കാരുടെ കൂടിയാല്‍ മാത്രമെ യാത്രനിരക്ക് കുറയ്ക്കാന്‍ സാധിക്കൂ എന്ന് വിമാനകമ്പനികള്‍ വ്യക്തമാക്കയിരുന്നു. നവംബര്‍ പകുതിയോടെ മിക്ക പ്രമുഖ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ അനുവദിച്ച് തുടങ്ങും. ഡബ്ല്യുഎച്ച്ഒ ആംഗീകരിക്കുന്നതിന് മുന്‍പുതന്നെ 16 ഓളം രാജ്യങ്ങള്‍ കോവാക്സിന് അംഗീകരിച്ചു കഴിഞ്ഞിരുന്നു. രാജ്യാന്തര യാത്രക്കാരെ ഉദ്ദേശിച്ച് തന്നെയാണ് ഈ രാജ്യങ്ങള്‍ വാക്സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളും ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ വാക്സിന് ആംഗീകാരം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona