ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും വില കുറയ്ക്കണമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍.
ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും വില കുറയ്ക്കണമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം പറഞ്ഞു. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതി കുറിച്ചത്. എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തീരുമാനം പിന്തുടര്ന്നു. എന്നാല്‍, മൂല്യവര്‍ദ്ധിത നികുതി കുറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിന് ഉയര്‍ന്ന വിലയുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാല്‍ ആശ്വാസം പകരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥമാണെങ്കില്‍ ഇരുപത്തിയഞ്ചോ അന്‍പതോ രൂപ എങ്കിലും കുറക്കണമെന്ന് ശിവസേന പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona