തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്.
ഇന്ധന നികുതിയില്‍ കേരളസര്‍ക്കാര്‍ ഇളവ് നല്‍കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്. രാവിലെ 11 മുതല്‍ 11.15വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. അതേസമയം ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയില്‍ സമരം ക്രമീകരിക്കുമെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിസന്ധി നേരിട്ട 2020-21 സാമ്പത്തിക വര്‍ഷം 3.7 ലക്ഷം കോടിയ്ക്ക് മുകളിലാണ് വരുമാനം. എന്നാല്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും അതിന് അനുസൃതമായ രീയിലൊന്നുമല്ല കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചത്. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona