നാളെ മുതല്‍ ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ്
നാളെ മുതല്‍ ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് . പത്ത് ഇടത്താവളങ്ങളില്‍ ബുക്കിംഗ് സൗകര്യം ഒരുക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് ഇവയിലെതെങ്കിലും ഒന്ന് കൈയില്‍ കരുതണം. രണ്ട് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂര്‍ മുൻപെടുത്ത RTPCR സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ക്യൂ സംവിധാനത്തിന് പുറമേയാണ് സ്പോട്ട് ബുക്കിംഗ് . നിലയ്ക്കലിലെ അസൗകര്യങ്ങള്‍ പരിഹരിക്കുമെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ശുചിമുറിസൗകര്യങ്ങൾ ഏര്‍പ്പെടുത്താനും കുടിവെള്ള പ്രശ്നം പരിഹരിക്കാനും തീരുമാനമായിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona