പോസ്റ്റ്മോര്ട്ടം സൂര്യാസ്തമയത്തിനു ശേഷവും നടത്താം: വ്യവസ്ഥയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
പോസ്റ്റ്മോര്ട്ടം പകല് വെളിച്ചത്തില് ആകണമെന്ന വ്യവസ്ഥയാണ് മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇനിമുതല് രാത്രിയിലും പോസ്റ്റുമോര്ട്ടം നടത്താം. ഇതിനായി ആശുപത്രിയില് കൃത്യമായ അടിസ്ഥാന സൗകര്യങ്ങള് ഉണ്ടാകണം. കൂടാതെ വീഡിയോ റെക്കോര്ഡിങ് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്മോര്ട്ടത്തിനുള്ള സമയക്രമത്തില് കേന്ദ്രസര്ക്കാര് മാറ്റം വരുത്തിയത്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില് നരഹത്യ, ആത്മഹത്യ, ബലാത്സംഗം, ജീര്ണിച്ച മൃതദേഹങ്ങള്, ദുരുപയോഗപ്പെട്ടത് എന്ന് സംശയിക്കുന്ന മൃതദേഹങ്ങള് തുടങ്ങിയവയുടെ പോസ്റ്റുമോര്ട്ടവും ഇത്തരത്തില് ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

